ക്ഷേമ നിധി പെന്‍ഷനുകള്‍ കെ-സ്മാർട്ടുമായിബന്ധിപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്‌

തിരുവനന്തപുരം: ക്ഷേമ നിധി പെന്‍ഷനുകള്‍ കെ-സ്മാര്‍ട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ
സ്വയംഭരണ വകുപ്പ്‌. വിവിധ ക്ഷേമ നിധി ബോര്‍ഡുകളുടെ ഏകോപനമാണ്‌ ലക്ഷ്യം.
ക്ഷേമനിധി പെന്‍ഷനുകളുടെ അടവും വിതരണവും കെ- സ്മാർട്ടിൽ ഉള്‍പ്പെടുത്തും. എന്നാൽ ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവർത്തനം അധിക ചുമതലയായി ലഭിക്കുന്നതോടെ തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാനുള്ള സാഹചര്യം നഷ്ടമാകുന്നുവെന്ന്‌ ജീവനക്കാരുടെ സംഘടനാ ആരോപിച്ചു.

സംസ്ഥാനത്ത്‌ ആകെ 33 ക്ഷേമനിധി ബോര്‍ഡുകളാണ്‌ ഉള്ളത്‌. ഒരേ സമയം ക്ഷേമനിധി പെന്‍ഷനും ക്ഷേമ പെന്‍ഷനും അര്‍ഹതയുള്ളവര്‍ക്ക്‌ ഏതെങ്കിലും ഒന്ന്‌ മാത്രമേ ലദിക്കൂ. ക്ഷേമ പെന്‍ഷനില്‍ നിന്ന്‌ ക്ഷേമനിധി പെന്‍ഷന്‍ തുക കിഴിച്ച്‌ വിതരണം ചെയ്താണ്‌ ഇത്‌ സാധ്യമാക്കുന്നത്‌. ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാത്തതിനാൽ ഈ പ്രക്രിയ സങ്കീര്‍ണ്ണമാണ്‌. ഇത്‌ മറികടക്കാനാണ്‌ തദേശ സ്വയംഭരണ വകുപ്പ്‌ ലക്ഷ്യമിടുന്നത്‌.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp