കർണാടകയിലെ വിജയം കേരളത്തിലും ആവർത്തിക്കും, ഇതൊരു തുടക്കം മാത്രം ; കെ സുധാകരൻ

കർണാടകയിൽ കോൺഗ്രസ് നേടിയ വിജയം തുടക്കമാണ്,അത് കേരളത്തിലും ആവർത്തിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസിന്റെ തിരിച്ചുവരവ് ജനങ്ങൾ ആഗ്രഹിക്കുന്നു. തിരിച്ചുവരവ് ഞങ്ങൾ നേരത്തെ ഉറപ്പിച്ചു.

ജനങ്ങളുടെ വികാരങ്ങൾക്കനുസരിച്ച് കോൺഗ്രസിന് പ്രവർത്തിക്കാൻ സാധിക്കുമെന്നതിന് ഉദാഹരണമാണിത്. ഈ വിജയം ഞങ്ങൾ പ്രെഡിക്റ്റ് ചെയ്തതാണ്. 130 സീറ്റ് കോൺഗ്രസിന് ലഭിക്കുമെന്ന് താൻ പറഞ്ഞതാണെന്നും കെ.സുധാകരൻ പറഞ്ഞു.

കർണാടകയിലേത് വർഗീയതക്കും അഴിമതിക്കും എതിരായ പോരാട്ടത്തിന്‍റെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.രാഹുൽ ഗാന്ധിയുടെകൂടെ ഞങ്ങളുമുണ്ടെന്ന് ജനങ്ങൾ വിളിച്ചുപറയുന്ന വിജയമാണിത് രാഹുൽ ഗാന്ധിക്ക് എതിരായ സംഘപരിവാർ നീക്കത്തിനുള്ള മറുപടിയാണ് വിജയം. കർണാടകയുടെ വിജയത്തിന്‍റെ കരുത്തിൽ കേരളത്തിലും അഴിമതി വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തുമെന്നും സതീശൻ പറഞ്ഞു.

അതേസമയം ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിന് തന്നെയാണ് കരുത്തുള്ളതെന്ന് തെളിഞ്ഞു.രാഹുൽ ഗാന്ധിയാണ് കോൺഗ്രസിന്‍റെ ക്രൗഡ് പുള്ളറെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു.രാജ്യത്തെ മതേതരത്വത്തിന്‍റെ ഉണർവാണ് കർണാടക ഫലമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.

കർണാടകയിലെ ജനങ്ങൾ ബി.ജെ.പിയുടെ വർഗീയ കാർഡ് തള്ളിക്കളഞ്ഞെന്നും ഈ വിജയം ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഗുണം ചെയ്യുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp