കർണാടകയിൽ നേരിയ ഭൂചലനം

കർണാടകയിൽ നേരിയ ഭൂചലനം. ചൊവ്വാഴ്ച വിജയപുര ജില്ലയിൽ റിക്ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്എൻഡിഎംസി) അറിയിച്ചു. രാവിലെ 09:55 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ബസവന ബാഗേവാഡി താലൂക്കിലെ മണഗുളിയിൽ നിന്ന് 2.9 കിലോമീറ്റർ തെക്ക് കിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നേരിയ തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായതെന്നും സമൂഹം പരിഭ്രാന്തരാകേണ്ടതില്ലെന്നും കെഎസ്എൻഡിഎംസി കൂട്ടിച്ചേർത്തു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp