കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കവെ ആദ്യഘട്ടമായ പോസ്റ്റൽ വോട്ടെണ്ണൽ അവസാനിക്കുമ്പോൾ കോൺഗ്രസിന് മുന്നേറ്റം. നേതാക്കളെല്ലാം മുന്നിൽ തുടരുമ്പോൾ ബിജെപിയേക്കാൾ പത്തിലേറെ സീറ്റുകൾക്കാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ഓരോ നിമിഷവും ലീഡ് നില മാറി മറിയുന്നുണ്ടെങ്കിലും മുന്നിൽ കോൺഗ്രസ് തന്നെ തുടരുകയാണ്.
ഇതിനിടെ കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വന്‍മുന്നേറ്റത്തിന് പിന്നാലെ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി മകന്‍ യതീന്ദ്ര രംഗത്ത്. ജനപ്രീതി കണക്കിലെടുത്തും താഴേക്കിടയില്‍ നിന്നുയര്‍ന്ന് വന്ന നേതാവെന്ന നിലയിലും സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്നാണ് അണികളുടെ ആവശ്യം.
അതേസമയംകോൺഗ്രസ് ക്യാമ്പിൽ ഇതിനോടകം തന്നെ ആഘോഷങ്ങൾ തുടങ്ങി. രാഷ്ട്രീയ കുതിരക്കച്ചവടം തടയാൻ ഹൈക്കമാൻഡ് നീക്കങ്ങൾ ആരംഭിച്ചു. ബെംഗളുരുവിലേക്ക് എത്താൻ കോൺഗ്രസ് എംഎൽഎ മാർക്ക് നിർദേശം നൽകി. ലീഡ് ചെയ്യുന്നവരുമായി ആശയവിനിമയം നടത്തും.