ഖത്തർ ലോകകപ്പിന്റെ സജ്ജീകരണങ്ങളുടെ ഭാഗമായി ദോഹ വിമാനത്താവളം വീണ്ടും സജീവമാകുന്നു. സെപ്റ്റംബര്‍ 15 മുതല്‍ ഡിസംബര്‍ 30 വരെ 13 വിമാനക്കമ്പനികൾ സർവീസ് നടത്തും. ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സ്റ്റേഡിയങ്ങളില്‍ നിന്ന് 30 മിനിറ്റ് യാത്ര ദൂരത്തിലാണ് എയര്‍പോര്‍ട്ട്. ഡിപ്പാര്‍ച്ചര്‍, അറൈവല്‍ ടെര്‍മിനലുകളില്‍ ആവശ്യമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.
അതേസമയം, പാര്‍ക്കിംഗ് നിരക്കുകള്‍ ബാധകമായിരിക്കും. ലോകകപ്പിന് വിവിധ രാജ്യങ്ങളിൽ നിന്നായി ദശലക്ഷം കാണികളാണ് ഖത്തറിലേക്ക് വരാനിരിക്കുന്നത്. ഇതിനായി കൂടുതൽ പേരെ ഉൾകൊള്ളാനുള്ള ശേഷിയോടെയാണ് ഓൾഡ് എയർപോർട്ട് അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ചത്.