തിരുവനന്തപുരം: ഗതാഗതക്കുരുക്ക് പരിശോധിക്കാൻ ഗതാഗത മന്ത്രി നിരത്തിൽ നാളെ നേരിട്ടിറങ്ങുന്നു. തൃശ്ശൂർ മുതൽ അരൂർ വരെയുള്ള യാത്രക്കാരുടെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹാരം കാണാനാണ് മന്ത്രി ഗണേഷ് കുമാർ നേരിട്ട് റോഡിൽ ഇറങ്ങുന്നത്. അദ്ദേഹത്തിനൊപ്പം ഗതാഗത കമ്മീഷണർ, എംവിഡി ഉദ്യോഗസ്ഥർ, നാഷണൽ ഹൈവേ അതോരിറ്റി അധികൃതർ, ജനപ്രതിനിധികൾ തുടങ്ങിയവരും ഉണ്ടാകും.
ട്രാഫിക് സിഗ്നൽ കേന്ദ്രീകരിച്ച് പഠനം നടത്താനാണ് തീരുമാനം. തൃശ്ശൂർ മുതൽ അരൂർ വരെ സഞ്ചരിച്ച് മന്ത്രി വിഷയം നേരിട്ട് കണ്ട് പഠിക്കും. രാവിലെ 10 മണിക്ക് ചാലക്കുടിയിൽ നിന്ന് യാത്ര തുടങ്ങും. തൃശൂർ എറണാകുളം ജില്ലാ കളക്ടർമാരും ഒപ്പമുണ്ടാകും.