ത്യശൂരിൽ ഗവർണറെ കരിങ്കൊടി കാണിക്കാനെത്തിയ 25 എസ്എഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ. തൃശൂർ മെഡിക്കൽ കോളജ് ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് പ്രതിഷേധം ഉണ്ടായത്. വാളയാർ അഹല്യ ക്യംപസിൽ ശിൽപോദ്യാനം ഉദ്ഘാടനത്തിനെത്തിയപ്പോഴും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടി.
കനാൽ പിരിവിൽ പൊന്തക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ വാഹന വ്യൂഹം കടന്നു പോകുന്നതിന് മുൻപ് മുദ്രാവാക്യം വിളിച്ച് പുറത്തു വരുകയായിരുന്നു. ഗവർണറുടെ വാഹനത്തിന് അരികിൽ എത്തുന്നതിനു മുൻപുതന്നെ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. വൈകിട്ട് 6.45ന് കാഴ്ച പറമ്പ് ജംക്‌ഷനിലും പ്രതിഷേധമുണ്ടായി. വനിത പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ അറസ്റ്റു ചെയ്തു നീക്കി.