ഗാന്ധി സ്മൃതി പുരസ്കാര സമർപ്പണം ഗാന്ധിയൻ കെ റ്റി ശങ്കരനും ജീവകാരുണ്യ പ്രവർത്തകൻ എം എം ലിങ്ക് വിൻസ്റ്ററിനും. 2000 മുതൽ 2005 വരെ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ആയിരുന്ന ഇവർ കേരളത്തിലെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തിന് 100% പദ്ധതി വിഹിതം ചെലവഴിക്കുന്നതിനു നേതൃത്വം നൽകി. എറണാകുളം ജില്ലയിൽ ശ്രദ്ധേയമായിട്ടുള്ള മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
വൈദ്യുതി രംഗത്ത് വൈദ്യുതിയില്ലാത്ത ആയിരം ഭവനങ്ങളിൽ വൈദ്യുതി എത്തിച്ചു കൊടുത്തിട്ടുണ്ട്. ഞണ്ടുകാട് തുരുത്ത്, മാരിത്താഴം, തടവിത്തറ, തറയിൽ മല, വെട്ടത്ത് തറ, ഉദയംപേരൂർ തീരപ്രദേശങ്ങളിൽ എല്ലാം വൈദ്യുതി എത്തിച്ചത് ഇവരുടെ ഭരണ കാലഘട്ടത്തിലാണ്. നവതിയുടെ നിറവിൽ നിൽക്കുന്ന ബഹുമാന്യനായ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി ശങ്കരനും വൈസ് പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തകനുമായ എം എം ലിങ്ക് വിൻസ്റ്റാറിനും കേരള പ്രദേശ് ഗാന്ധിദർശൻ വേദിയുടെ സ്നേഹ അഭിനന്ദനങ്ങൾ.