അഹമ്മദാബാദ്: ഗുജറാത്തിൽ മച്ഛു നദിക്ക് കുറുകെയുള്ള തൂക്കുപാലം തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ 130 ആയി. മരണസംഖ്യ ഇനിയും ഉയരുമോയെന്ന ഭീതിയിലാണ് അധികൃതർ. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് നിർമ്മിക്കപ്പെട്ട പാലം പുനരുദ്ധാരണത്തിന് ശേഷം നാല് ദിവസം മുന്നേയാണ് തുറന്നുകൊടുത്തത്.
പാലം തുറന്ന് കൊടുത്തത് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയാണെന്നാണ് വിവരം. മുനിസിപ്പിൽ കോർപ്പറേഷനിൽ നിന്ന് പാലം തുറന്ന് കൊടുക്കുന്നതിന് അനുമതി നൽകിയിരുന്നില്ല. അപകടത്തിന് പിന്നാലെ തന്നെ പാലം പുതുക്കിപ്പണിത കമ്പനിക്കെതിരെ കേസെടുത്തിട്ടുണ്ട്. അപകടം നടന്ന സ്ഥലത്തേക്ക് സംസ്ഥാന മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കിയിട്ടുണ്ട്.