ഗോവ ഫിലിം ഫെസ്റ്റിവലിൽ വെബ് സീരീസിനുള്ള പുതിയ പുരസ്കാര വിഭാഗം; പ്രഖ്യാപിച്ച് അനുരാഗ് താക്കൂർ

ഈ വർഷം മുതൽ ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച വെബ് സീരീസിന് പുരസ്കാരം നൽകുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ. ഐഎഫ്എഫ്ഐയിൽ പുതിയ മത്സരവിഭാ​ഗം മന്ത്രി ഇന്നലെ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

ദൃശ്യ മേഖലയിൽ ഏറെ കഴിവുള്ളവരുള്ള ഇടമാണ് ഇന്ത്യ. ലോകത്തെ നയിക്കാൻ തയ്യാറുള്ള, ഒരു കോടി സ്വപ്നങ്ങളുള്ള, ഉയർച്ചയും അഭിലാഷവുമുള്ള ഒരു പുതിയ ഇന്ത്യയുടെ കഥ പറയാൻ ഞാൻ നിങ്ങളെ സ്വാ​ഗതം ചെയ്യുന്നു. കലാപരമായ മികവ്, മികച്ച കഥപറച്ചിൽ, സാങ്കേതിക വൈദഗ്ധ്യം, സ്വാധീനം എന്നിവ ഉൾക്കൊള്ളുന്ന വെബ് സീരീസുകൾ 2023 ​ഗോവ ഐഎഫ്എഫ്ഐയിൽ പ്രദർശിപ്പിക്കും. ഏതെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമിൽ സംപ്രേക്ഷണം ചെയ്യുന്ന യഥാർത്ഥ വെബ് സീരീസിനാണ് പുരസ്കാരം നൽകുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp