ബസ്സും കാറും കൂട്ടിയിടിച്ചു അപകടം. എറണാകുളത്തു നിന്നും കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന താവേര കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ കാർ ഭാഗികമായി തകർന്നു. കാറിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടു പേരാണ് ഉണ്ടായിരുന്നത്. ഡ്രൈവറുടെ കാൽ ഒടിഞ്ഞു. കൂടെ ഉണ്ടായിരുന്ന ആളിനും സാരമായ പരിക്ക് പറ്റി. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വാഹനം ഇടിച്ചതോടെ ബസ്സിലെ ഡ്രൈവറും ജീവനക്കാരും ഇറങ്ങി ഓടി .ബസ്സിന്റെ അമിത വേഗതയും അശ്രദ്ധമായ വാഹന ഡ്രൈവിങ്ങുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.