വയനാട്: ചാലിയാർ പുഴയിൽനിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. പുഴയിൽ ജലനിരപ്പ് താഴ്ന്നതോടെ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇന്ന് നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതുവരെ 74 മൃതദേഹങ്ങൾ ചാലിയാറിൽനിന്ന് കണ്ടെത്തിയെന്നാണ് സർക്കാറിന്റെ ഔദ്യോഗിക കണക്ക്. ആന്തരികാവയവങ്ങൾ അടക്കം നിരവധി ശരീരഭാഗങ്ങളും പുഴയിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.