ചെങ്ങന്നൂർ മുളകുഴയിൽ 80 കാരിയെ വെട്ടിക്കൊന്നു.

ചെങ്ങന്നൂർ മുളകുഴയിൽ 80 കാരിയെ വെട്ടിക്കൊന്നു. മുളക്കുഴ സ്വദേശി മറിയാമ്മ വർഗീസാണ് കൊല്ലപ്പെട്ടത്. ബന്ധുവായ രെഞ്ചു സാമിനെ പൊലീസ് പിടികൂടി. ഇയാൾക്ക് മാനസിക വിഭ്രാന്തി ഉള്ളതായിയാണ് പ്രാഥമിക നിഗമനം.

ഇന്ന് പുലർച്ചെ 2 മണിക്കായിരുന്നു കൊലപാതകം. ഇരുവരും ഒരു വീട്ടിലായിരുന്നു താമസം. മറിയാമ്മ വർഗീസ് കിടപ്പുരോഗിയാണ്. രെഞ്ചു മാതാപിതാക്കളുമായി വഴക്കിടുകയും തർക്കത്തിന് പിന്നാലെ ഇവരെ വീട്ടിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. മാതാപിതാക്കളെ പുറത്താക്കിയതിന് ശേഷം അവരോടുള്ള ദേഷ്യത്തിനാണ് ഉറങ്ങിക്കിടന്ന 80 കാരിയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp