ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വെള്ളക്കെട്ട് രൂക്ഷം; യാത്രക്കാർക്ക് അസൗകര്യം

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ വെള്ളക്കെട്ട് രൂക്ഷമായി. ഇന്നലെ പെയ്ത കനത്ത മഴയിൽ റെയിൽവേ സ്റ്റേഷന്റെ മുൻഭാഗം വെള്ളക്കെട്ടായി മാറി. യാത്രക്കാർക്ക് വാഹനങ്ങളിലും നടന്നും സ്റ്റേഷനിലേക്ക് കയറാൻ പറ്റാത്ത സ്ഥിതിയാണ്. വെള്ളം ഒഴുകിപ്പോകാനുള്ള ഓട അടഞ്ഞതാണ് വെള്ളക്കെട്ടിന് കാരണമെന്ന് പറയുന്നു.

ചെങ്ങന്നൂർ താലൂക്കിലെ പ്രാവിൻകൂട് – ഇരമല്ലിക്കര റോഡിൽ വെള്ളം കയറി. മണിമലയാറ്റിൽ വെള്ളം ഉയർന്നതിനെ തുടർന്നാണ് എരമല്ലിക്കരനാട് പ്രദേശങ്ങളിൽ വെള്ളം കയറിയത്. റോഡിലൂടെ വാഹനങ്ങൾ പോകുന്നതിന് ഏറെ ബുദ്ധിമുട്ടായി മാറി. പ്രധാന റോഡിൽ നിന്നും ഇടറോഡുകളിലേക്കും ശക്തമായ ഒഴുക്കുണ്ട്. ഇന്നു രാവിലെയും വെള്ളം ഉയർന്നിട്ടുണ്ട്. ചെറിയ വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp