ബ്രിട്ടീഷ് മേല്‍ക്കോയ്മയ്ക്കെതിരെ യുദ്ധം നയിച്ച നാവിക പടത്തലവന്‍ ചെമ്പിലരയന്‍റെ വീര സ്മരണ നിലനിര്‍ത്തുന്നതിനായി ചെമ്പ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയിലൂടെ രൂപീകരിച്ച ചെമ്പിലരയന്‍ ബോട്ട് ക്ലബ് നടത്തുന്ന ജലോല്‍സവം ഈ മാസം 20 നു മുറിഞ്ഞപുഴയില്‍ വച്ച് നടത്തപ്പെടും.
മൂവാറ്റുപുഴയാറില്‍ നടത്തപ്പെടുന്ന മല്‍സരത്തില്‍ വിവിധ ക്ലബ്ബുകളില്‍ നിന്നുമായി ഇരുട്ടുകുത്തി വിഭാഗത്തില്‍ പെടുന്ന അനവധി കളിവള്ളങ്ങള്‍ മാറ്റുരയ്ക്കപ്പെടും
കൂടാതെ മല്‍സര വളങ്ങളുടെ ഘോഷയാത്രയും നടത്തപ്പെടും
ചെമ്പ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടൂറിസം വികസനത്തിനായി ധാരാളം പരിപാടികളാണ് ആസൂത്രണം ചെയ്തു നടത്തിപൊരുന്നത്. ഞായറാഴ്ച വൈകുന്നേരങ്ങളില്‍ മുറിഞ്ഞ പുഴ പഴയ പാലത്തില്‍ വച്ച് നടത്തപ്പെടുന്ന കലാ സന്ധ്യ വന്‍ ഹിറ്റ് ആണ് ഇപ്പോള്‍. ധാരാളം ആളുകളാണ് കലാപരിപാടികളില്‍ പങ്കെടുക്കുവാനും ആസ്വദിക്കുവാനുമായി ഞായറാഴ്ചകളില്‍ മുറിഞ്ഞപ്പുഴയിലെ പഴയ പാലത്തിലേക്ക് എത്തി ചേരുന്നത്