ചേര്‍ത്തല പള്ളിപ്പുറം തിരനെല്ലൂരില്‍ ആളൊഴിഞ്ഞ കെട്ടിടത്തിലാണ് യുവാവിനെയും പ്ലസ് ടൂ വിദ്യാര്‍ഥിയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരനെല്ലൂര്‍ കറിയില്‍ അനന്ത കൃഷ്ണന്‍, തേക്കിന്‍ കാറ്റില്‍ ഷാജിയുടെ മകള്‍ എലിസബത്ത് എന്നിവരാണ് മരിച്ചത്.
ഇരുവരെയും ഇന്നലെ രാവിലെ മുതല്‍ കാണാനില്ലായിരുന്നു. വൈകീട്ട് എലിസബത്തിനെ കാണില്ലെന്ന് അമ്മൂമ്മ നല്കിയ പരാതിയില്‍ ഫോണ്‍ ലൊക്കേഷന്‍ വച്ചുള്ള പരിശോധനയിലാണ് വീടിനടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്നും മൃതദേഹം ലഭിച്ചത്