കീച്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ മദർ CHC പദവി നിലനിർത്തണമെന്നാവശ്യം ഉന്നയിച്ചുകൊണ്ട് സമര പ്രഖ്യാപന സമ്മേളനം സംഘടിപ്പിച്ചു കീച്ചേരി ആശുപത്രി സംരക്ഷണ സമിതി .
ഗ്രാമീണ മേഖലയിലെ മികച്ച ആശുപത്രി എന്ന നിലയിൽ അംഗീകാരം നേടിയിട്ടുള്ള കീച്ചേരി കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിനെ തരംതാഴ്ത്തിയ നടപടിയെ ജനങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ പിൻവലിപ്പിക്കുവാൻ കഴിയൂ. ജനങ്ങൾ ഉണർന്നു പ്രവർത്തിച്ചാൽ ഭരണാധികാരികളും ഉണരുമെന്നും അതിൻ്റെ നല്ല തുടക്കമാണ് ഇവിടെ നടക്കുന്നതെന്നും ഇത് തുടരമെന്നും ചെസ് വിധഗ്ധനും ഗ്രന്ധകർത്താവുമായ പി.വി.എൻ നമ്പൂതിരിപ്പാട് പറഞ്ഞു.”കീച്ചേരി കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൻ്റെ മദർ സി.എച്ച് .സി പദവി നിലനിർത്തുക. കിടത്തിചികിത്സ പുന:സ്ഥാപിക്കുക 24മണിക്കറും ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുക.ജീവൻ രക്ഷാ ഔഷധങ്ങൾ ആശുപത്രിയിൽ ലഭ്യമാക്കുക
x-ray ട്രോമാ കെയർ സംവിധാനങ്ങൾ സ്ഥാപിക്കുക.തുടങ്ങിയ ആവശ്യപ്പെട്ടുകൊണ്ട് ചാലക്കപ്പാറയിൽ നടന്ന സമരപ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരോഗ്യ വകുപ്പ് മന്ത്രി ഡി.എം .ഒ എന്നിവർക്ക് സമർപ്പിക്കുവാനുള്ള നിവേദനത്തിലേക്കുള്ള ഒപ്പുശേഖരണം മുൻ പഞ്ചായത്ത് പ്രസിഡൻ്റ് N Vഗോപാലൻ ഉദ്ഘാടനം ചെയ്തു.”ദേശീയ അവാർഡുകളായ കായകല്പ , എൻ.ക്യു .എ.എസ്.
സംസ്ഥാന അവാർഡായ കെ.എ. എസ്.എച്ച്. തുടങ്ങിയ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ കീച്ചേരി ആശുപത്രി, പേരിൽ കമ്യൂണിറ്റി ഹെൽത്ത് സെൻ്ററാണെങ്കിലും ഇപ്പോഴും പ്രൈമറി ഹെൽത്ത് സെൻ്ററിൻ്റെ സ്റ്റാഫ് പാറ്റേൺ അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. കമ്യുണിറ്റി ഹെൽത്ത് സെൻ്ററിൻ്റെ സ്റ്റാഫ് പാറ്റേൺ അനുസരിച്ച് നാല് സെപ്ഷ്യലിസ്റ്റ് ഡോക്ടർമാരുൾപ്പടെ എട്ട് ഡോക്ടർമാരും 21 പാരാമെഡിക്കൽ ജീവനക്കാരും ,മിനി ഓപ്പറേഷൻ തിയേറ്റർ, എക്സ് റേ യൂണിറ്റ് ലേബർ റൂം എന്നിവയും മുപ്പത് രോഗികളെ വരെ കിടത്തി ചികിത്സ ക്കുവാനുള്ള സൗകര്യവുമുണ്ടാകണം ഐ.പി എച്ച്.എസ്. (ഇന്ത്യൻ പബ്ലിക് ഹെൽത്ത് സ്റ്റാൻ്റേർഡ് ) അനുസരിച്ചുള്ള സ്റ്റാഫ് പാറ്റേൺ ലഭ്യമായാൽ കിടത്തി ചികിത്സയും 24 മണിക്കൂർ പ്രവർത്തനവും ലഭ്യമാക്കാനാവും എന്നാണ് അധികാരികൾ പറയുന്നത്. അത് നടപ്പിലാക്കുന്നതുവരെ ജനങ്ങൾ സമരശക്തിയായി നിലകൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു.
കീച്ചേരി ആശുപത്രി സംരക്ഷണ സമിതി ചെയർമാൻ പി.ജെ. ജോർജ് അധ്യക്ഷത വഹിച്ചു. സമിതി വൈസ് ചെയർമാൻ സലാം കാടാപുറം വിഷയാവതരണം നടത്തി. സമിതി രക്ഷാധികാരി ടി.കെ ബിജു സമരപ്രഖ്യാപനം നടത്തി. സമിതി കൺവീനർ കെ. ഒ.സുധീർ, ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു സജീവ്, ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയശ്രീ പത്മാകരൻ, തോട്ടറ സെൻ്റ് മേരീസ് ചർച്ച് വികാരി ഫാ. ജോസ് ചക്കാലക്കൽ , കാഞ്ഞിരമറ്റം ജുമാ മസ്ജിദ് ഇമാം സുബൈർ ബാഖ് വി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ആർ.ഹരി, മുസ്ലീം ലീഗ് നേതാവ് ശ്രീ. എം.എം.ബഷീർ, എസ്.യു.സി.ഐ. (കമ്യൂണിസ്റ്റ്) ജില്ലാ കമ്മിറ്റിയംഗം കെ.ഒ.ഷാൻ, കേരള കോൺഗ്രസ് ജേക്കബ് മണ്ഡലം പ്രസിഡൻ്റ് കെ.എസ് ചന്ദ്രമോഹനൻ, എസ്.ഡി.പി.ഐ പിറവം മണ്ഡലം കമ്മറ്റിയംഗം അനസ് മാളിക, പി.ഡി.പി മണ്ഡലം പ്രസിഡൻ്റ് നിസാർ,
സമരസമിതിനേതാക്കളായ എം.പി . ഖാലിദ് മാസ്റ്റർ, സജികരുണാകരൻ, കെബീർ കോട്ടയിൽ, പി.എസ്.നിജാഫ് , സി.കെ. രാജേന്ദ്രൻ, കെ. എ. സിബി, ഉണ്ണികൃഷ്ണൻ ചുള്ളിപറമ്പിൽ,സിയാദ് എം.എസ്, കെ.എൻ. രാജി , ടി.സി. കമല ടീച്ചർ ,വത്സല , സി.കെ.തമ്പി, തുടങ്ങിയവർ സംസാരിച്ചു.