ജനപ്രിയ നേതാക്കളുടെ പട്ടികയിൽ മോദി വീണ്ടും ഒന്നാമത്

ലോകനേതാക്കളിൽ വീണ്ടും ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിസിനസ് ഇന്റലിജൻസ് കമ്പനിയായ മോണിംഗ് കണ്‍സള്‍ട്ടിന്റെ കണക്കനുസരിച്ച്, 76% റേറ്റിംഗോടെയാണ് മോദി ഏറ്റവും ജനപ്രിയനായ ആഗോള നേതാവായി മാറിയത്.

മെക്‌സിക്കോ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ (66%), സ്വിറ്റ്‌സർലൻഡ് പ്രസിഡന്റ് അലൈൻ ബെർസെറ്റ് (58%) എന്നിവരാണ് മോദിക്ക് താഴെ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഇറ്റലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മലോണി 41% റേറ്റിംഗുമായി ആറാം സ്ഥാനത്തുണ്ട്. അതേസമയം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ 37% റേറ്റിംഗുമായി എട്ടാം സ്ഥാനത്താണ്.

ജി-20 ഉച്ചകോടിയുടെ സമാപനത്തിന് ശേഷമാണ് ഈ സര്‍വേ നടത്തിയത്. അതിലാണ് മോദിക്ക് ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചത്. 18 ശതമാനം പേര്‍ മാത്രമാണ് അദ്ദേഹത്തിനെതിരെ അഭിപ്രായം പ്രകടിപ്പിച്ചത്. ഈ വര്‍ഷം സെപ്റ്റംബറില്‍ പ്രധാനമന്ത്രി മോദിയെ ആഗോളതലത്തിലെ ഏറ്റവും വിശ്വസ്തനായ നേതാവായി മോണിംഗ് കണ്‍സള്‍ട്ട് വിശേഷിപ്പിച്ചിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp