ജമ്മുകശ്മീരില്‍ വാഹനാപകടത്തിൽ മരിച്ചമലയാളികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്‌; മൂന്ന്‌ പേർ ചികിത്സയിൽ

പാലക്കാട്‌: കശ്മീരിലെ വാഹനപകടത്തില്‍ മരിച്ച പാലക്കാട്‌ ചിറ്റൂര്‍ സ്വദേശികളുടെ
മൃതദേഹം ഇന്ന്‌ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ചിറ്റൂര്‍ സ്വദേശികളായ അനില്‍, സുധീഷ്‌, രാഹുൽ, വിഗ്നേഷ്‌ എന്നിവരാണ്‌ കൊക്കയിലേക്ക്‌ വാഹനം മറിഞ്ഞ്‌ മരിച്ചത്‌. പരിക്കേറ്റ മൂന്നു പേര്‍ ചികിത്സയിലാണ്‌.ശ്രീനഗര്‍-ലേ ഹൈവേയിലെ സോജില ചുരത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ്‌ അപകടമുണ്ടായത്‌. മനോജ്‌, രജീഷ്‌, അരുൺ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവരെ സോനാമാര്‍ഗിലെ പി.എച്ച്‌.സിയിൽ എത്തിക്കുകയും തുടര്‍ന്ന്‌ വിദഗ്ധ ചികിത്സയ്ക്കായി സ്കിംസ്‌ സരയിലേക്ക്‌ മാറ്റുകയും ചെയ്തു. ഡ്രൈവറടക്കം എട്ടു പേരാണ്‌ വാഹനത്തിൽ ഉണ്ടായിരുന്നത്‌. നാല്‌ പേര്‍ സംഭവസ്ഥലത്ത്‌ വച്ച്‌ തന്നെ മരിച്ചിരുന്നു. റോഡിൽ മഞ്ഞ്‌ വീണ്‌
വാഹനം തെന്നിയതാണ്‌ അപകടകാരണമെന്നാണ്‌ പൊലീസ്‌ വ്യക്തമാക്കുന്നത്‌.
കശ്മീരിലേക്ക്‌ വിനോദയാത്രക്കായി പോയ സംഘം സഞ്ചരിച്ച വാഹനമാണ്‌
അപകടത്തില്‍പ്പെട്ടത്‌.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp