മുംബൈ: ഝാര്‍ഖണ്ഡില്‍നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ട്രെയിന്‍ പാളംതെറ്റി. രണ്ടുപേര്‍ മരിച്ചു. ഇരുപതിലധികംപേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഹൗറ-സിഎസ്എംടി എക്‌സ്പ്രസ് ഝാര്‍ഖണ്ഡില്‍വെച്ച് ഇന്ന് പുലര്‍ച്ചെയാണ് പാളംതെറ്റിയത്.
പുലര്‍ച്ചെ 3.45ഓടെ ജംഷഡ്പൂരില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ ബഡാബാംബൂവിനടുത്ത് വെച്ചാണ് അപകടമുണ്ടായത്. 18 കോച്ചുകളുണ്ടായിരുന്ന ട്രെയിനിന്റെ 16 കോച്ചുകളില്‍ യാത്രികരുണ്ടായിരുന്നു. ഒരു ഗുഡ്‌സ് ട്രെയിനും ഇവിടെ പാളം തെറ്റിയിട്ടുണ്ടെന്നും എന്നാല്‍ രണ്ടും ഒരേ സമയത്ത് സംഭവിച്ചതാണോ എന്നതില്‍ വ്യക്തതയില്ലെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.