ട്രെയിനിൽ നിന്നും കാണാതായ വയോധികയുടെ മൃതദേഹം റെയിൽവേ പാലത്തിനടിയിൽ നിന്നും കണ്ടെത്തി.കൊല്ലം ഉമ്മയനല്ലൂർ മൈലാപ്പൂരിൽ സ്വദേശിനി സഫീലയുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്.
ഉച്ചയ്ക്ക് രണ്ടുമണിയോടെ അമ്പാട്ടുകാവ് റെയിൽവേ പാലത്തിനടിയിലെ ചതിപ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് കൊല്ലത്തു നിന്നും മലബാർ എക്സ്പ്രസ്സിൽ കുടുംബവുമായി തമിഴ്നാട്ടിലേക്ക് പുറപ്പെടുന്നതിനിടെ ആലുവയ്ക്കും അങ്കമാലിക്കും ഇടയിലാണ് ഇവരെ കാണാതായത്.