’ട്വിറ്റർ’ ഇനി ഓർമ്മ മാത്രം; എക്സിന്റെ യുആർഎൽ ഇനി എക്സ്.കോം

ട്വിറ്റർ എന്ന പേരിൽ നിന്നും എക്സ് ആയി പരിണമിച്ച സമൂഹമാധ്യമത്തിൽ നിന്ന് ട്വിറ്ററിന്റെ അവസാന ശേഷിപ്പും ഇല്ലാതായി. എക്‌സിന്റെ യുആര്‍എല്‍ ഇനിമുതല്‍ x.com. എണ്ണവും. ഇതുവരെ twitter.com എന്ന യുആര്‍എല്ലിലാണ് പ്ലാറ്റ്‌ഫോം ലഭ്യമായിരുന്നത്. റീബ്രാന്‍ഡ് ചെയ്ത് മാസങ്ങള്‍ക്ക് ശേഷമാണ് പ്രധാന യുആര്‍എല്ലിൽ മാറ്റം. ഇനി മുതല്‍ x.com എന്ന യുആര്‍എല്ലിലാണ് എക്‌സ് എന്ന സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം ലഭിക്കുക. നേരത്തെ x.com എന്ന് നല്‍കിയാലും അത് twitter.com ലേക്ക് റീഡയറക്ട് ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ നേരെ തിരിച്ചായി.

ജനപ്രിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായിരുന്ന ട്വിറ്റര്‍ റീബ്രാന്‍ഡ് ചെയ്താണ് ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌ക് എക്‌സ്.കോം എന്ന പ്ലാറ്റ്‌ഫോം ആരംഭിച്ചത്. ഒറ്റനോട്ടത്തില്‍ പഴയ ട്വിറ്ററിന് സമാനമാണെങ്കിലും അടിമുടി അനേകം മാറ്റങ്ങള്‍ ഇതിനകം ട്വിറ്ററിന് വന്നുകഴിഞ്ഞു. 2023 ജൂലായിലാണ് ട്വിറ്റര്‍ എക്‌സ് ആയി മാറിയത്. നീല നിറത്തിലുള്ള യൂസര്‍ ഇന്റര്‍ഫെയ്‌സും പക്ഷിയുടെ രൂപമുള്ള ചിഹ്നവും വെരിഫിക്കേഷന്‍ സമ്പ്രദായവുമെല്ലാം മാറി. ട്വിറ്ററില്‍ പങ്കുവെച്ചിരുന്ന ഉള്ളടക്കങ്ങളെ ട്വീറ്റുകള്‍ എന്നാണ് വിളിച്ചിരുന്നത്. ആ സമ്പ്രദായവും മസ്‌ക് മാറ്റി ‘പോസ്റ്റുകള്‍’ ആക്കി മാറ്റി.

എക്‌സിനെ ഒരു എവരിതിങ് ആപ്പ് ആക്കി മാറ്റാനാണ് മസ്‌കിന്റെ പദ്ധതി. എക്‌സില്‍ ദൈര്‍ഘ്യമേറിയ പോസ്റ്റുകളും വീഡിയോകളും പങ്കുവെക്കാനാവും വീഡിയോ/ഓഡിയോ കോളുകള്‍ ചെയ്യാനാവും. വോയ്‌സ് ചാറ്റ് ചെയ്യാനാവും. താമസിയാതെ ഷോപ്പിങ് സൗകര്യവും പണമിടപാടുകള്‍ നടത്താനുള്ള സൗകര്യവുമെല്ലാം അവതരിപ്പിക്കാനാണ് മസ്‌ക് ലക്ഷ്യമിടുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp