ട്വിറ്റർ ബ്ലൂ സബ്സ്ക്രിബ്ഷൻ സേവനം തിരികെവരുന്നു. ചില മാറ്റങ്ങളുമായാണ് ട്വിറ്റർ ബ്ലൂ തിരികെവരുന്നത്. ഈ വർഷം നവംബറിലാണ് പണം നൽകി ട്വിറ്റർ ബ്ലൂ ടിക്ക് സേവനം സ്വന്തമാക്കാൻ ട്വിറ്റർ അവസരമൊരുക്കുന്നത്. എന്നാൽ, വ്യാജ അക്കൗണ്ടുകൾ കുമിഞ്ഞുകൂടിയ സാഹചര്യത്തിൽ ഇത് പിൻവലിക്കുകയായിരുന്നു. എട്ട് ഡോളറാണ് സബ്സ്ക്രിബ്ഷൻ ചാർജ്. ഐഫോൺ ഉപഭോക്താക്കൾക്ക് മാസം 11 ഡോളർ നൽകണം.
ടിറ്റർ ബ്ലൂ സ്വന്തമാക്കിയാൽ ട്വീറ്റുകൾ എഡിറ്റ് ചെയ്യാനും ഒപ്പം 1080 പിക്സൽ വിഡിയോകൾ അപ്ലോഡ് ചെയ്യാനും കഴിയും. നീല ചെക്ക്മാർക്ക് പ്രൊഫൈൽ പേരിനൊപ്പം ഉണ്ടാവും.
ഇലോൺ മസ്ക് തലപ്പത്ത് വന്നതിൽ പിന്നെ വ്യാപക അഴിച്ചുപണിയാണ് ട്വിറ്റർ ആസ്ഥാനത്ത് നടക്കുന്നത്. നേതൃനിരയിൽ നിന്ന നിരവധി പേരെ പിരിച്ചുവിട്ടു. ഇക്കൂട്ടത്തിൽ ട്വിറ്ററിന്റെ സിഇഒ ആയിരുന്ന ഇന്ത്യൻ സ്വദേശി പരാഗ അഗർവാളും ലീഗൽ എക്സിക്യൂട്ടിവ് വിജയ് ഗദ്ദെയും ഉൾപ്പെടും. ഇന്ത്യയിൽ മാത്രം 200 ലേറെ പേരെയാണ് ട്വിറ്റർ പിരിച്ചുവിട്ടത്.