ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി റുവൈസിന്റെ പിതാവിനായി വ്യാപക തെരച്ചില്‍

ഡോ. ഷഹനയുടെ ആത്മഹത്യയിൽ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട റുവൈസിന്റെ പിതാവിനായുള്ള തെരച്ചിൽ ഊർജിതം. റുവൈസിന്റെ ബന്ധുവീട്ടിലടക്കം പൊലീസ് തെരച്ചിൽ നടത്തി. റുവൈസിന്റെ കാർ പിടിച്ചെടുത്തു. കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.

അച്ഛന് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലിസ് അറിയിച്ചു. ഇയാള്‍ ഒളിവിലാണെന്നാണ് വിവരം. ഐ.പി.സി 306 (ആത്മഹത്യാ പ്രേരണ), 34 എന്നീ വകുപ്പുകളും, സ്ത്രീധന നിരോധന നിയമപ്രകാരവുമാണ് ഇയാള്‍ക്കെതിരെ ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പൊലിസ് ഇന്നലെ റുവൈസിന്റെ ബന്ധുക്കളുടെ വീട്ടിലടക്കം പൊലിസ് അന്വേഷണം നടത്തിയെങ്കിലും പിതാവിനെ കണ്ടെത്താനായില്ല.

കരുനാഗപ്പള്ളിയിലെ ഇവരുടെ വീട് പൂട്ടിയ നിലയിലാണുള്ളത്. റുവൈസിന്റെ അച്ഛനും സ്ത്രീധനത്തിനായി സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ഷഹനയുടെ അമ്മയുടെ മൊഴി.അവസാന നിമിഷമാണ് ഡോ. റുവൈസും കുടുംബവും വിവാഹത്തില്‍ നിന്ന് പിന്മാറിയത്. വിവാഹത്തിന് മുന്നോടിയായി റൂവൈസും ബന്ധുക്കളും ഷഹനയുടെ വീട്ടിലേക്കും ഷഹനയുടെ ബന്ധുക്കള്‍ റുവൈസിന്റെ വീട്ടിലേക്കും പോയിരുന്നു.

വിവാഹ തീയതി ഉള്‍പ്പെടെ ചര്‍ച്ച നടത്തിയിരുന്നു.ബന്ധത്തില്‍ നിന്നും പിന്മാറിയതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ചാണ് ഡോ. ഷഹന തിങ്കളാഴ്ച രാവിലെയാണ് ഡോ. റുവൈസിന് വാട്‌സ്ആപ്പ് സന്ദേശം അയക്കുന്നത്. ഷഹന ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല.

സന്ദേശം എത്തിയതിന് പിന്നാലെ 9 മണിയോടെ റുവൈസ് ഷഹനയുടെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹനയുടെ മനോനില കൂടുതല്‍ തകര്‍ക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. തിങ്കളാഴ്ച പതിനൊന്നരയോടെയാണ് ഡോ. ഷഹനയെ ഫ്‌ലാറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp