ഡൽഹിയിൽ താപനില 5 ഡിഗ്രി; ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു.

ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. ഡൽഹിയിൽ താപനില 5 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയാണ്. ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ പുകമഞ്ഞും ശക്തമാണ്. അതിശൈത്യം വിമാന ട്രെയിൻ സർവീസുകളെയും ബാധിച്ചിട്ടുണ്ട്.

ഉത്തർപ്രദേശ് പഞ്ചാബ് ഹരിയാന മധ്യപ്രദേശ് രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുന്നു. നോയിഡയിലെ സ്‌കൂളുകൾക്ക് അതിശയം പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ.

മൂടൽമഞ്ഞിലും ശീതക്കാറ്റിലും തണുത്ത മരവിക്കുകയാണ് ഉത്തരേന്ത്യ. പഹൽഗാം, ഗുൽമർഗ്,ശ്രീനഗർ അടക്കം ജമ്മു കശ്മീരിലെ പലയിടങ്ങളിലും താപനില മൈനസ് 5 ഡിഗ്രിയിൽ വരെ എത്തി. ഡൽഹി,ഹരിയാന, പഞ്ചാബ്,സിക്കിം, രാജസ്ഥാൻ, ഹിമാചൽ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ കാഴ്ച പരിധി 50 മീറ്റർ ആയി കുറഞ്ഞത് റോഡ് – റെയിൽ വ്യോമഗതാഗതത്തെ ബാധിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp