തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞടുപ്പ്; മേല്‍ക്കൈ നേടി എല്‍ഡിഎഫ്

സംസ്ഥാനത്ത് വിവിധ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിന് മേല്‍ക്കൈ. കോതമംഗലം തൃക്കാരിയൂര്‍ തുളുശേരികവലയിലും കോഴിക്കോട് വേളം കുറിച്ചകം വാര്‍ഡിലും എല്‍ഡിഎഫ് വിജയിച്ചു. കൊല്ലം അഞ്ചല്‍ പഞ്ചായത്ത് തഴമേല്‍ പതിനാലാം വാര്‍ഡ്
ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐയിലെ ജി.സോമരാജന്‍ 264 വോട്ടിന്റെ ഭൂരിപക്ഷം നേടി. കോഴിക്കോട് പുതുപ്പാടി കണലാട് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. വേളം കുറിച്ചകം വാര്‍ഡില്‍ എല്‍ഡിഎഫ് ജയിച്ചു.

മേലപ്രയില്‍ യുഡിഎഫ് വിജയം നേടിയതോടെ ഭരണം തുലാസിലായി. പഞ്ചായത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് സീറ്റ് നില അഞ്ച് വീതമായതോടെ സ്വതന്ത്രന്റെ നിലപാട് നിര്‍ണായകമാകും. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്.

പൂഞ്ഞാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു അശോകിന് പന്ത്രണ്ട് വോട്ടിന് ജയം. മണിമല പഞ്ചായത്തില്‍ എല്‍ഡിഎഫിനാണ് ജയം. തുളുശേരി കവല ആറാം വാര്‍ഡും എല്‍ഡിഎഫ് നേടി. പള്ളിപ്രം ഡിവിഷന്‍ യുഡിഎഫ് നിലനിര്‍ത്തി. ചേര്‍ത്തല നഗരസഭ വാര്‍ഡ് പതിനൊന്നും തിരുവനന്തപുരം മുട്ടട വാര്‍ഡും പെരിങ്ങോട്ടുകുറിശിയും ലക്കിടി പേരൂര്‍ വാര്‍ഡും എല്‍ഡിഎഫ് ജയിച്ചു.

കോട്ടയം നഗരസഭയില്‍ ഭരണം യുഡിഎഫ് നിലനിര്‍ത്തി. 72 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫിലെ സൂസന്‍ കെ സേവിയറിനാണ് വിജയം. പാലക്കാട് കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് കല്ലുമല മൂന്നാം വാര്‍ഡ് സിപിഐഎമ്മില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. കിളിമാനൂര്‍ പഴയകുന്നമ്മേല്‍ യുഡിഎഫ് ജയിച്ചു. 19 വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp