തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് വഴി പിഎം കിസാൻ സമ്മാൻ നിധി ക്രെഡിറ്റ് ആകുന്നു. നിലവിൽ ആധാർ ലിങ്ക് ചെയ്യാത്തവർക്കും, അത് പോലെ ലിങ്ക് ചെയ്യുന്നത് പരാജയപ്പെട്ടതുമൂലം ഡിബിടി ലഭിക്കാത്തവർക്കും, പിഎം കിസാൻ സമ്മാൻ നിധി ലഭിക്കുവാൻ, പോസ്റ്റ് ഓഫീസിൽ അല്ലെങ്കിൽ പോസ്റ്റ്മാൻ വഴി അക്കൗണ്ട് തുറക്കാനും ആധാർ ലിങ്ക് ചെയ്യാനുമുള്ള സൗകര്യം ഒരുക്കാൻ കേന്ദ്ര സർക്കാർ പോസ്റ്റൽ ഡിപ്പാർട്മെന്റിനോട് നിർദ്ദേശിച്ചിരിക്കുന്നു.
പിഎം കിസാൻ സമ്മാൻ നിധി 2018 ൽ ആണ് ആരംഭിച്ചത്. ഇതിലൂടെ പ്രതി വർഷം കർഷകർക്ക് 6000 രൂപ നൽകിവരുന്നു. ഇത് വർഷത്തിൽ 3 ഗഡുക്കൾ ആയി കൊടുക്കുന്നു. ഇത് വരെ 14 ഗഡുക്കൾ ഈ സ്കീമിലൂടെ നൽകിയിട്ടുണ്ട്. കോട്ടയം ജില്ലയിൽ മൊത്തമായി ഇരുപതിനായിരം കർഷകരാണ് ഇനി ബാങ്ക് അക്കൗണ്ടിൽ ആധാർ സീഡ് ചെയ്യാത്തത് കൊണ്ട് ഡിബിടി ലഭിക്കാതിരിക്കുന്നത്.
പോസ്റ്റ്മാൻ/ പോസ്റ്റ് ഓഫീസികളിൽ ഉള്ള മൊബൈൽ ഫോണും ബിയോമെട്രിക് സ്കാനറും ഉപയോഗിച്ച് അല്പനേരത്തിനുള്ളിൽ തന്നെ അക്കൗണ്ട് ഓപ്പൺ ചെയ്യാനും ആധാർ സീഡ് ചെയ്യാനും സാധിക്കുന്നു. ഒക്ടോബർ 28 ന് ഉള്ളിൽ ഈ നടപടികൾ പൂർത്തിയാക്കാനാണ് നിർദേശം.
ഇതിനായി കൃഷിവകുപ്പും പോസ്റ്റൽ ഡിപ്പാർട്മെന്റും ചേർന്ന് ക്യാമ്പുകളും, അത് പോലെ പോസ്റ്റ് ഓഫീസുകളിൽ ഐപിപിബി ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്തു ആധാർ സീഡ് ചെയ്യാനുമുള്ള സൗകര്യവും ചെയ്തിരിക്കുന്നു.