തമിഴ്നാട് മധുര പടക്കനിർമാണശാലയിലെ പൊട്ടിത്തെറിയിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ ഉടമ അറസ്റ്റിൽ. ഉടമ അനുഷിയയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനു പിന്നാലെ ഇവരുടെ ഭർത്താവ് ഒളിവിൽ പോയി. ഇയാൾക്കുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നലെയാണ് മധുര തിരുമംഗലം അഴകുകടൈ ഗ്രാമത്തിൽ പടക്കനിർമാണശാല പൊട്ടിത്തെറിച്ച് അഞ്ച് പേർ മരിച്ചത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക്, മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അഞ്ച് ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു.