തമിഴ്നാട് രജിസ്ട്രേഷന് വകുപ്പ് മന്ത്രി ബി. മൂര്‍ത്തിയുടെ മകന്റെ വിവാഹത്തിനായി കേരളത്തില്‍ നിന്നും ആനകളെ എത്തിച്ച സംഭവം വിവാദത്തില്‍.
മധുരയില്‍ നടന്ന വിവാഹത്തിലാണ് ഗജപൂജയ്ക്കെന്ന വ്യാജേനെ വനവംകുപ്പിന്റെ അനുമതി വാങ്ങി ആനകളെ എത്തിച്ചത്. ആനകലെ വിവാഹത്തിന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് വനംവകുപ്പ് അറിയിച്ചു. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയുടെ പകര്‍പ്പ് പുറത്തുവന്നിട്ടുണ്ട്.
സെപ്റ്റംബര്‍ ഒന്‍പതിനായിരുന്നു വിവാഹം നടന്നത്. കേരളത്തില്‍ നിന്നും സാധു, നാരായണന് കുട്ടി എന്നീ ആനകളെയാണ് അതിഥികളെ സ്വീകരിക്കുന്നതിനായി മധുരയിലേക്ക് എത്തിച്ചത്. ഇത്തരം കാര്യങ്ങള്‍ക്കായി ആനകളെ ഉപയോഗിക്കരുതെന്ന നിയമം നിലനില്‍ക്കുന്നതിനാല്‍ ഗജപൂജയ്ക്ക് വേണ്ടിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അനുമതി വാങ്ങിയത്. കേരളത്തിലെ ആനകളുടെ ഉടമകള്‍ക്ക് ഇക്കാര്യം അറിമായിരുന്നോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ആര്‍ഭാട പൂര്‍വം നടത്തിയ വിവാഹത്തില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്, മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തിരുന്നു. ഇവരെയെല്ലാം സ്വീകരിച്ചത്, നിയമവിരുദ്ധമായി പ്രദര്‍ശിപ്പിച്ച ഈ ആനകള്‍ ആയിരുന്നു.
ഔദ്യോഗിക സ്ഥാനത്തിരിയ്ക്കുന്ന മന്ത്രിതന്നെ ഇത്തരത്തില്‍ നിയമലംഘനം നടത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവരുന്നത്. മന്ത്രി ബി. മൂര്‍ത്തി ഇതുവരെ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. ആനകളെ പ്രദര്‍ശിപ്പിച്ച കാര്യത്തില്‍ മന്ത്രിയ്ക്കെതിരെ വനംവകുപ്പ് നടപടിയെടുക്കണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.