“തല ചായ്ക്കാനൊരിടം” പദ്ധതിയ്ക്ക് തുടക്കമിട്ട് ഹെൽപ്പ് ക്ലബ് ഓഫ് ചാരിറ്റി & കൾച്ചർ പെരുവ

പെരുവ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹെൽപ്പ് ക്ലബ് ഓഫ് ചാരിറ്റി & കൾച്ചർ എന്ന ചാരിറ്റബിൾ സംഘടന, നിർദ്ധനരായവരുടെ വാസയോഗ്യമല്ലാത്ത വീടുകൾ പുനരുദ്ധരിച്ച് വാസയോഗ്യമാക്കി നൽകുന്ന “തല ചായ്ക്കാനൊരിടം” എന്ന പദ്ധതിയുടെ ഉൽഘാടനവും, നവീകരിച്ച വീടിന്റെ കൈ മാറ്റവും 2024 ഒക്ടോബർ മാസം രണ്ടാം തിയ്യതി 3.30 pm ന് നടത്തപ്പെടുന്നു.മൂർക്കാട്ടിൽ പടി SNDP ആഡിറ്റോറിയത്തിൽ കോട്ടയം നവജീവൻ ട്രസ്റ്റിന്റെ മാനേജിംങ്ങ് ട്രസ്റ്റി ശ്രീ. പി.യു.തോമസ് ഉൽഘാടന കർമ്മം നിർവ്വഹിക്കുന്ന യോഗത്തിൽ, സൊസൈറ്റി പ്രസിഡന്റ് ശ്രീ.രാജു തെക്കേക്കാല അദ്യക്ഷത വഹിക്കുന്നതും മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. TK വാസുദേവൻ നായർ, പഞ്ചായത്തഗം കുമാരി ശിൽപ്പ ദാസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുന്നതുമാണ്. തദവസരത്തിൽ, സമീപ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന കാരുണ്യാലയങ്ങളിലെ ശുശ്രൂഷകരെ ആദരിക്കുന്നതോടെപ്പം, വീടിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ സന്നദ്ധ സേവനം നടത്തിയ പെരുവ കോസ്കോ ഫുഡ്ബോൾ ക്ലബിലേയും, കാരിക്കോട് SNDP ശാഖയിലേയും പ്രവർത്തകരെ അനുമോദിക്കുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp