തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിന് ആകാശത്ത് നിന്ന് പിടി വീഴും. ഡ്രോൺ അധിഷ്ഠിത എഐ ക്യാമറ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഗതാഗത കമ്മീഷണർ സര്‍ക്കാരിന് ശിപാര്‍ശ നല്‍കി. ഗതാഗത കമ്മീഷണര്‍ എസ്. ശ്രീജിത്ത് തയ്യാറാക്കിയ പദ്ധതി സര്‍ക്കാരിന്റെ പരിഗണനക്ക് അയച്ചു.
ആകാശമാര്‍ഗം മുക്കിലും മൂലയിലും തിരഞ്ഞ് എവിടെയുള്ള ഗതാഗത നിയമലംഘനവും കണ്ടെത്താനാകുമെന്നതാണ് ഡ്രോൺ ഉപയോഗിച്ചുള്ള എഐ ക്യാമറയുടെ പ്രത്യേകത.ഇതിനായി ഏത് തരം ഡ്രോണാണ് പദ്യാപ്തമെന്ന് തെരഞ്ഞെടുക്കാൻ വിവിധ ഐ.ഐ.ടികളുടെ സഹായം മോട്ടോര്‍ വാഹന വകുപ്പ് തേടിയിട്ടുണ്ട്. 300 കോടിയെങ്കിലും പദ്ധതിക്കായി ചെലവാകുമെന്നാണ് കണക്ക് കൂട്ടൽ. ഇത്തരം ആശയങ്ങള്‍ക്ക് കേന്ദ്ര സഹായവും ലഭ്യമാകും.