താനൂർ ബോട്ടപകടം; ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മലപ്പുറം തിരൂര്‍ താലൂക്കിലെ താനൂര്‍ തൂവല്‍ തീരം ബീച്ചിലുണ്ടായ ബോട്ട് അപകടത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. താനൂർ സ്വദേശി മുഹമ്മദ് റിൻഷാദ് ആണ് പിടിയിലായത്. ഇയാൾ ബോട്ട് ജീവനക്കാരൻ എന്ന് പൊലീസ് വ്യക്തമാക്കി.

നേരത്തെ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് 4 പേറീ അറസ്റ്റ് ചെയ്തിരുന്നു. ബോട്ട് സർവീസ് മാനേജർ താനൂർ മലയിൽ വീട്ടിൽ അനിൽകുമാർ (48), ടിക്കറ്റ് കൊടുക്കുന്ന തൊഴിലാളി പരിയാപുരം കൈതവളപ്പിൽ ശ്യാംകുമാർ (35), യാത്രക്കാരെ വിളിച്ചുകയറ്റാൻ സഹായിച്ചിരുന്ന അട്ടത്തോട് പൗറാജിന്റെപുരയ്ക്കൽ ബിലാൽ (32), മറ്റൊരു ജീവനക്കാരനായ എളാരൻ കടപ്പുറം വടക്കയിൽ സവാദ്(41) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp