താമരശേരിയിൽ മയക്കുമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു.അടിവാരം സ്വദേശിനിയായ സുബൈദയാണ് മരിച്ചത്. ഏക മകൻ ആഷിഖ് ബാംഗളൂരിലെ ഡി അഡിക്ഷൻ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. ഇതിനിടെ അമ്മയെ കാണാൻ എത്തിയപ്പോഴാണ് വെട്ടിക്കൊലപ്പെടുത്തിയത്.ബ്രെയിൻ ട്യൂമർ ബാധിച്ച സുബൈദ ശസ്ത്രക്രിയക്ക് ശേഷം സഹോദരിയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇവിടെ ആരുമില്ലാത്ത സമയം നോക്കിയാണ് സുബൈദയെ മകൻ വെട്ടികൊലപ്പെടുത്തുന്നത്. ഇവരുടെ ശരീരം തളർന്നിരുന്നു. കൊലപാതകത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സുബൈദയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.