താമരശ്ശേരി ചുരം രണ്ടാം വളവിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; പരിക്കേറ്റ യുവാവിൻ്റെ പോക്കറ്റിൽ നിന്ന് എംഡിഎംഎ

കോഴിക്കോട്: താമരശ്ശേരി ചുരം രണ്ടാം വളവിന് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരിക്ക്. കൈതപ്പൊയിൽ സ്വദേശി ഇർഷാദ്, ഹാഫിസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനിടെ, പരിക്കേറ്റ ഒരാളുടെ പോക്കറ്റിൽ നിന്നും എംഡിഎംഎ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. വാഹനത്തിൽ ഇനിയും എംഡിഎംഎ ഉണ്ടെന്ന സംശയത്തിലാണ് പൊലീസ്. ഇതിൻ്റെ അടിസ്ഥാനത്തിൽ വാഹനം ഉയർത്തി പരിശോധിക്കാനാണ് പൊലീസിൻ്റെ തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട് യുവാക്കളെ പൊലീസ് ചോദ്യം ചെയ്യും. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp