തിരുവനന്തപുരം നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ 24 മണിക്കൂർ ജലവിതരണം മുടങ്ങുമെന്ന് അറിയിപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ രണ്ട് ദിവസം ജലവിതരണം തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്. സ്മാർട്ട് സിറ്റി നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആൽത്തറ- മേട്ടുക്കട റോഡിൽ സ്ഥാപിച്ചിട്ടുള്ള പുതിയ ലൈനുകൾ ചാർജ് ചെയ്യുന്നതും പഴയ ബ്രാഞ്ച് ലൈനുകൾ, പുതിയ പൈപ്പ് ലൈനുമായി ബന്ധിപ്പിക്കുന്നതുമായ  ജോലികൾ നടക്കുന്നതുമാണ് കാരണം.2024 ജൂലൈ 25, വ്യാഴാഴ്ച രാവിലെ എട്ടു മണി മുതൽ 26, വെള്ളിയാഴ്ച രാവിലെ എട്ടു മണി വരെയാണ് ജലവിതരണം മുടങ്ങുമെന്ന് അറിയിച്ചിട്ടുള്ളത്. പാളയം, സ്റ്റാച്യു, എം.ജി റോഡ്, സെക്രട്ടേറിയറ്റ്, എകെജി സെന്ററിനു സമീപ പ്രദേശങ്ങൾ, ജനറൽ ഹോസ്പിറ്റൽ, കുന്നുകുഴി, തമ്പുരാൻമുക്ക്, വഞ്ചിയൂർ, ഋഷിമംഗലം, ചിറകുളം, പാറ്റൂർ, മൂലവിളാകം, പാൽക്കുളങ്ങര, പേട്ട, ആനയറ, കരിക്കകം, ഒരുവാതിൽക്കോട്ട, പൗണ്ടുകടവ്, വേളി, ചാക്ക, ഓൾ സൈന്റ്സ്, വെട്ടുകാട്, ശംഖുമുഖം, ആൽത്തറ, വഴുതക്കാട്, കോട്ടൺഹിൽ, 
ഇടപ്പഴഞ്ഞി, മേട്ടുക്കട, വലിയശാല, തൈക്കാട്, പിഎംജി, ലോ കോളേജ്, കുമാരപുരം, കണ്ണമ്മൂല, പൂന്തി റോഡ്, ശാസ്‌തമംഗലം, പൈപ്പിന്മൂട്, ജവഹർനഗർ, നന്തൻകോട്, കവടിയാർ, വെള്ളയമ്പലം എന്നീ പ്രദേശങ്ങളിലാണ് ജലവിതരണം തടസപ്പെടുന്നത്. ഈ പ്രദേശങ്ങളിലുള്ള ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp