തിരുവനന്തപുരത്ത് വിചാരണയ്ക്ക് കൊണ്ടുവന്ന പ്രതികൾ പരസ്പരം ആക്രമിച്ചു. പൊലീസ് ബസിനുള്ളിലാണ് പ്രതികൾ ഏറ്റുമുട്ടിയത്. പൂജപ്പുര ജയിലിൽ നിന്ന് ബസിൽ വഞ്ചിയൂർ കോടതിയിലേക്ക് കൊണ്ടുവരവെയായിരുന്നു സംഭവം. മണ്ണന്തല രഞ്ജിത് വധക്കേസ് പ്രതി കൃഷ്ണകുമാറാണ് മറ്റൊരു കേസിലെ പ്രതി റോയിയെ ആക്രമിച്ചത്. ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ റോയിടെ കഴുത്തിന് മുറിവേറ്റു. അഞ്ചുതെങ്ങ് റിക്സൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയാണ് റോയി.