തൃശൂരില്‍ വീട് കയറി ആക്രമണം; രണ്ട് പേര്‍ കുത്തേറ്റു മരിച്ചു

തൃശൂര്‍: കൊടകര വട്ടേക്കാട് വീട് കയറി ആക്രമണത്തില്‍ രണ്ടുപേര്‍ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം വീട്ടില്‍ സുജിത് (29), മഠത്തില്‍ പറമ്പില്‍ അഭിഷേക് (28) എന്നിവരാണ് മരിച്ചത്. അഭിഷേകും മറ്റു രണ്ട് പേരും ചേര്‍ന്ന് സുജിത്തിനെ വീട് കയറി ആക്രമിക്കുകയായിരുന്നു. കുത്തുകൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെയാണ് അഭിഷേകിനും കുത്തേറ്റത്. ബുധനാഴ്ച്ച രാത്രി 11. 30 ഓടെയാണ് സംഭവം.

സുജിത്തിന്റെ മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും അഭിഷേകിന്റെ മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. ഹരീഷ്, വിവേക്, അഭിഷേക് എന്നിവരാണ് സുജിത്തിന്റെ വീട്ടില്‍ ആക്രമിക്കാന്‍ കയറിയത്. നാല് വര്‍ഷം മുമ്പ് വിവേകിനെ ക്രിസ്മസ് രാത്രിയില്‍ സുജിത്ത് കുത്തിയിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp