തൃശൂര്‍ ആറാട്ടുപുഴയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ടു മരണം. മുത്തച്ഛനും കൊച്ചുമകനുമാണ് മരിച്ചത്. ഒല്ലൂർ സ്വദേശികളായ രാജേന്ദ്രബാബു(66), സമർഥ്(6) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന നാലുപേരെ നാട്ടുകാര്‍ കരയ്ക്കുകയറ്റി. കാര്‍ പുഴയിലേക്ക് മറിഞ്ഞു.
മൂന്നു പേരെ അവശ നിലയിൽ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവരിൽ രണ്ട് പേരുടെ മരണമാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. അടിപ്പാതയ്ക്ക് സംരക്ഷണഭിത്തിയില്ലാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു.ആറാട്ടുപുഴയിലെ ഒരു റിസോർട്ടിൽ നടന്ന വിവാഹചടങ്ങിൽ പങ്കെടുക്കാൻ എത്തിയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്.
ഉച്ചയോടെ ആറാട്ടുപുഴ പാലത്തിന് അടിയിലുള്ള വഴിയിലൂടെ പോകുമ്പോൾ ആണ് അപകടം ഉണ്ടായത്. എതിരെ വന്ന മറ്റൊരു കാറിന് വഴിയൊരുക്കുന്നതിനിടെ കാർ പുഴയിലേക്ക് മറിയുകയായിരുന്നു.