തൃശൂരിൽ ബാങ്ക് ജപ്തി നടപടിയിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ആത്മഹത്യ ബാങ്ക് ജപ്‌തി നടപടികളിലേക്ക് കടക്കുമ്പോഴാണ് ഉണ്ടായത്. തിരിച്ചടവ് മുടങ്ങിയതിനാണ് ആത്‍മഹത്യ ചെയ്തത്. തൃശൂർ കാഞ്ഞാണി സ്വദേശി 26-കാരൻ വിഷ്ണുവാണ് മരിച്ചത്.
സ്വാകാര്യ ബാങ്കിൽ നിന്ന് കുടുംബം വായ്പ എടുത്തിരുന്നു. 12 കൊല്ലം മുൻപ് വീട് വെക്കാനായി എട്ട് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. 8,74,000 രൂപ തിരിച്ചടച്ചിരുന്നു. തിരിച്ചടവ് ഇടയ്‌ക്ക് മുടങ്ങിയിരുന്നു. ഇതോടെ കുടിശ്ശികയായി. ആറ് ലക്ഷം രൂപ കുടിശ്ശിക വന്നതോടെ വീട് ഒഴിയാൻ ബാങ്ക് ആവശ്യപ്പെട്ടിരുന്നു.
ഇന്ന് ബന്ധുവീട്ടിലേക്ക് മാറാനിരിക്കേയാണ് വിഷ്ണു രാവിലെ ജീവനൊടുക്കിയത്. കിടപ്പുമുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കൊവിഡ് പ്രതിസന്ധിയിലാണ് തിരിച്ചടവ് മുടങ്ങിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ബാങ്ക് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു. ബാങ്കിനോട് സമയം ആവശ്യപ്പെട്ടിരുന്നുവെന്ന് പഞ്ചായത്തംഗം പറഞ്ഞു. ആവശ്യപ്പെട്ടതുപോലെ അൽപംസമയം നൽകിയിരുന്നെങ്കിൽ ആത്മഹത്യ ഒഴിവാക്കാമായിരുന്നുവെന്ന് അദ്ദേഹവും ആരോപണം ഉന്നയിക്കുന്നു.