ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾക്കിടെ ആരാധകനെ അടിച്ച് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ. അവാമി ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച ഷാക്കിബ് ഒരു പോളിംഗ് സ്റ്റേഷനിൽ വച്ചാണ് ആരാധകനെ മർദ്ദിച്ചത്. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
മഗൂര-1 നിയോജകമണ്ഡലത്തിൽ നിന്ന് ഒന്നരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ഷാക്കിബ് ഫലപ്രഖ്യാപനത്തിന് ഏതാനും മണിക്കൂറുകൾക്കു മുൻപ് പോളിങ് സ്റ്റേഷനുകൾ സന്ദർശിച്ചിരുന്നു. അപ്പോൾ താരത്തിനു ചുറ്റും തടിച്ചുകൂടിയ ആരാധകരിലൊരാൾ ഷാക്കിബിനെ കടന്നുപിടിക്കാൻ ശ്രമിച്ചു. ഇതോടെയാണ് ഷാക്കിബ് ആരാധകനെ അടിച്ചത്.