മുതിര്‍ന്ന തെലുങ്ക് നടന് കൃഷ്ണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 80 വയസ്സായിരുന്നു. നടന് മഹേഷ് ബാബു മകനാണ്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൃഷ്ണയെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. ഘട്ടമേനനി ശിവരാമ കൃഷ്ണ മൂര്‍ത്തി എന്നാണ് യഥാര്‍ത്ഥ പേര്. 350 ഓളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നടനെന്ന നിലയ്ക്കപ്പുറം സംവിധാനത്തിലും നിര്‍മാണത്തിലും കഴിവുതെളിയിച്ച വ്യക്തിയായിരുന്നു കൃഷ്ണ. 2009ല്‍ പത്മഭൂഷനും ലഭിച്ചു.
തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് ജയ് ഗല്ലയുടെ ഭാര്യാ പിതാവ് കൂടിയാണ് കൃഷ്ണ. 1980ല്‍ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്ന് എംപിയായെങ്കിലും പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണശേഷം രാഷ്ട്രീയം ഉപേക്ഷിച്ചു. മഹേഷ് ബാബുവിന്റെ അമ്മ ഇന്ദിരാദേവി കഴിഞ്ഞ സെപ്തംബറിലാണ് മരിച്ചത്. സഹോദരന് രമേഷ് ബാബു ജനുവരിയിലും മരണപ്പെട്ടിരുന്നു