ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ.കൊച്ച് അന്തരിച്ചു

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ.കൊച്ച് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 10.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. അര്‍ബുദ ബാധിതനായി ഏറെക്കാലമായി ചികിത്സ നടത്തിവരികയായിരുന്നു. 76 വയസായിരുന്നു. 1949ല്‍ കോട്ടയത്തെ കല്ലറയിലാണ് ജനനം.ദളിത്പക്ഷത്തുനിന്നുള്ള ശക്തമായ സാമൂഹിക വിമര്‍ശനങ്ങളിലൂടെ ശ്രദ്ധ നേടിയ ചിന്തകനാണ് കെ കെ കൊച്ച്. 2021ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. കൊച്ചിന്റെ ദലിതന്‍ എന്ന ആത്മകഥ ഏറെ നിരൂപകപ്രശംസ നേടി. ബുദ്ധനിലേക്കുള്ള ദൂരം, ഇടതുപക്ഷമില്ലാത്ത കാലം, ദളിത് പാഠം, കലാപവും സംസ്‌കാരവും ദേശീയതയ്‌ക്കൊരു ചരിത്രപാഠം, കേരളചരിത്രവും സമൂഹരൂപീകരണവും തുടങ്ങിയവാണ് പ്രധാന കൃതികള്‍.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp