ദാരിദ്ര്യത്തിലൂടെ കടന്നുവന്ന നടനാണ് മണി; കമ്മ്യൂണിസ്റ്റുകാരനായ മണിയെ സർക്കാർ അവഗണിച്ചു; വിനയൻ

സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി സംവിധായകൻ വിനയൻ. കേരളീയത്തിൽ കലാഭവൻ മണിയുടെ ഒരു സിനിമ പോലും ഉൾപ്പെടുത്തിയില്ലെന്ന് അദ്ദേഹം വിമർശിച്ചു. കമ്മ്യൂണിസ്റ്റുകാരനായ കലാഭവൻ മണിയെ സർക്കാർ അവഗണിച്ചു.മുൻ മന്ത്രി ജി സുധാകരനെ വേദിയിലിരുത്തിയായിരുന്നു വിമർശനം.

ഒരു നേരത്തെ ആഹാരമില്ലാതെ ദാരിദ്ര്യത്തിലൂടെ കടന്നുവന്ന നടനാണ് മണി. തെങ്ങുകയറ്റക്കാരനായി കഷ്ടപ്പെട്ടു വന്ന മണിയുടെ ഒരു സിനിമ പോലും കേരളീയത്തിൽ ഉൾപ്പെടുത്തിയില്ല. 22 സിനിമകളാണ് കേരളീയത്തിൽ പ്രദർശിപ്പിച്ചത്. അതിൽ ഒന്നുപോലും മണിയുടേതില്ലെന്നും വിനയൻ കുറ്റപ്പെടുത്തി.

മണിയുടെ ഏറ്റവും നല്ല രണ്ട് പടങ്ങൾ സംവിധാനം ചെയ്തത് താനാണ്. കരുമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നിവയാണ് മണിയുടെ കരിയറിലെ മികച്ച സിനിമകൾ. ഇത്ര നീതിബോധമില്ലാത്ത അവസ്ഥയുണ്ടാകരുതെന്നും അതിനെതിരെ കലാകാരൻമാർ പ്രതികരിക്കണമെന്നും വിനയൻ പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp