ദീപാവലി ദേശീയ അവധി ദിനമായി പ്രഖ്യാപിക്കണം എന്ന ആവശ്യമുയർത്തി അമേരിക്കൻ നിയമനിർമാതാവ്. കോൺഗ്രസ്‌വുമൺ ഗ്രേസ്ഡ് മെങ്ങ് ആണ് യുഎസ് കോൺഗ്രസിൽ ബില്ലവതരിപ്പിച്ചത്. ദിവാലി ഡേ ആക്ട് എന്ന് പേരിട്ടിരിക്കുന്ന ഈ ബില്ലിനെ വിവിധ ആളുകൾ സ്വാഗതം ചെയ്തു. കോൺഗ്രസിൽ പാസായി പ്രസിഡൻ്റ് ഒപ്പിട്ടാൽ അമേരിക്കയിലെ 12ആം ദേശീയ അവധി ദിനമായി ദീപാവലി മാറും.
അമേരിക്കൻ സംസ്ഥാനമായ പെൻസിൽവേനിയ ദീപാവലി ദിനം അവധി ദിവസമായി പ്രഖ്യാപിച്ചത് കഴിഞ്ഞ മാസമാണ്. ഈ വർഷം ഫെബ്രുവരിയിൽ ദീപാവലി ഔദ്യോഗിക അവധി ദിനമാക്കുന്നതിനുള്ള നിയമനിർമ്മാണം സംസ്ഥാന സെനറ്റർ ഗ്രെഗ് റോത്ത്മാനും സാവലും അവതരിപ്പിച്ചതിന് പിന്നാലെ ദീപാവലി ഔദ്യോഗിക അവധിയായി അംഗീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.