നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റമാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്. ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് വിധി പറയുന്നത്.
രാവിലെ 10.15ന് ഒന്നാമത്തെ കേസായിട്ടാണ് ഹര്‍ജി പരിഗണിക്കുന്നത്.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് വിചാരണ മാറ്റണമെന്നാണ് അതിജീവിതയുടെ ആവശ്യം. വിചാരണ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും അതിജീവിത ഉന്നയിച്ചിരുന്നു. എന്നാല്‍, ഇടക്കാല ഉത്തരവില്ലെന്നും, അന്തിമ ഉത്തരവ് തന്നെ ഇന്ന് പറയാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.