അന്തരിച്ച നടി കനകലതയുടെ സംസ്‌കാരം ഇന്ന്. രാവിലെ 11 മണിയോടെ തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരം.
പാർക്കിൻസൺ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് തിരുവനന്തപുരത്തെ വീട്ടിൽ വച്ച് കനകലത അന്തരിച്ചത്. സിനിമാരംഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയായിരുന്ന കനകലതയുടെ അവസാന ചിത്രം പൂക്കാലമാണ്.
350 ഓളം സിനിമയിൽ വേഷമിട്ടു. കിരീടം, ചെങ്കോൽ, കൗരവർ, പൊന്തൻമാട , അനിയത്തി പ്രാവ് തുടങ്ങിയവ ശ്രദ്ദേയ ചിത്രങ്ങൾ.