നടി മീരാ നന്ദൻ വിവാഹിതയായി; ചിത്രങ്ങൾ പങ്കുവെച്ച് താരം

ചലച്ചിത്രതാരവും റേഡിയോ ജോക്കിയുമായ മീര നന്ദന്‍ വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരന്‍. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹത ചടങ്കിൽ പങ്കെടുത്തത്. കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദനെ മുല്ല എന്ന ചിത്രത്തിലൂടെ സംവിധായകൻ ലാൽജോസാണ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. 

മാട്രിമോണിയല്‍ സൈറ്റില്‍ നിന്നാണ് മീര നന്ദനും ശ്രീജുവും പരിചയപ്പെടുന്നത്. ഇരുവരുടെയും മാതാപിതാക്കള്‍ തമ്മില്‍ സംസാരിച്ച ശേഷം മീരയെ കാണാന്‍ ശ്രീജു ദുബായിലെത്തുകയായിരുന്നു.

മുല്ല എന്ന ചിത്രത്തിലൂടെയാണ് മീര നന്ദന്‍ മലയാള സിനിമയില്‍ നായികയായി അരങ്ങേറിയത്. ഇതിന് മുന്‍പ് ഗായികയായും ആര്‍ജെ ആയുമൊക്കെ തിളങ്ങിയിരുന്നു മീര. പുതിയ മുഖത്തിലെ പ്രിഥ്വിരാജിനൊപ്പമുള്ള വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവില്‍ ദുബായില്‍ ആണ് മീര നന്ദന്‍.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp