ചലച്ചിത്ര നടനും മിമിക്രി താരവുമായ കോട്ടയം നസീർ ആശുപത്രിയിൽ. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് കോട്ടയം തള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയതിന് ശേഷം നടന് ആൻജിയോപ്ലാസ്റ്റി ചെയ്തു. നിലവിൽ ഐസിയുവിൽ ആണെങ്കിലും ആരോഗ്യനില തൃപ്തികരമാണ്.
കോട്ടയം നസീര്‍ മിമിക്രിയിലൂടെ പ്രേക്ഷകപ്രീതി നേടിയ കലാകാരനാണ് . കോട്ടയം കറുകച്ചാല്‍ സ്വദേശിയായ കോട്ടയം നസീര്‍ കേരളത്തിലെ പ്രമുഖ വ്യക്തികളെ രൂപഭാവങ്ങളിലൂടെ അനുകരിച്ചാണ് ശ്രദ്ധേയനായത്.