ഇന്ന് നബിദിനം. ഹിജ്റ വർഷപ്രകാരം റബ്ബിഉൽ അവ്വൽ മാസം പന്ത്രണ്ടിനാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം. വിപുലമായ ആഘോഷത്തോടെ വിശ്വാസികൾ നബിദിനത്തെ വരവേൽക്കുന്നത്. സംസ്ഥാനത്ത് പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചാണ് ആഘോഷങ്ങൾ .ഖുറാൻ പാരായണം സ്വലാത്തുകൾ, ഇസ്ലാമിക കലാ പരിപാടികൾ, മത പ്രസംഗം, അന്നദാനം, ദാനധർമ്മങ്ങൾ, ലോഷയാത്രകൾ എന്നിവയും നടന്നു.സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ പരമാവധി ജീവിതത്തിൽ പകർത്താനുള്ള പ്രതിജ്ഞയെടുത്താണ് ഓരോ വിശ്വാസികളുടെയും നബി ദിനാഘോഷം.
കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന നബിദിനാഘോഷം ജമാഅത്ത് പ്രസിഡന്റ് നിസാർ മേലോത്ത് പതാക ഉയർത്തി. കാഞ്ഞിരമറ്റം പള്ളി ചീഫ് ഇമാം ഷംസുദ്ദീൻ ഫാളിൽ വഹബി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് ഭാരവാഹികൾ, സ്കീം മെമ്പർമാർ, പ്രാദേശി മഹൽ ഭാരവാഹികൾ, ഉസ്താദുമാർ പങ്കെടുത്തു.
കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്റെ കീഴിലുള്ള എല്ലാ പ്രാദേശികിൽ നിന്നും ഘോഷയാത്രയോടെ കാഞ്ഞിരമറ്റം പള്ളി അങ്കണത്തിൽ എത്തി വിദ്യാർത്ഥികളും പ്രാദേശിക മഹൽ അംഗങ്ങളും അണിനിരന്നു. മൗലൂദ് പാരായണം, ദഫ് മുട്ടുകൾ, വിവിധ കലാപരിപാടികൾ നബിദിനവുമായി ബന്ധപ്പെട്ട് പ്രാദേശിക മഹല്ലുകളിൽ നടന്നു.