ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍നിന്ന് എട്ടു ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിച്ചു .
ഇന്ത്യയില്‍ ഇവയ്ക്കു വംശനാശം വന്നതായി 1952ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അമിത വേട്ടയാടല്‍മൂലമാണു ചീറ്റകള്‍ ഇല്ലാതായത്. 1947ലാണ് ഇന്ത്യയിലെ അവസാന ചീറ്റ ചത്തത്. ഈ വര്‍ഷം ജൂലൈ 20നു നമീബിയയുമായി കരാര്‍ ഒപ്പുവച്ചു.
അഞ്ചു പെണ്‍ചീറ്റകളും മൂന്ന് ആണ്‍ചീറ്റകളുമാണ് ഇന്ത്യയിലെത്തിച്ചത്. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലാണ് ഇവയെ തുറന്നുവിടുക. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ചീറ്റകളെ ക്വാറന്റൈന് സംവിധാനത്തിലേക്കു തുറന്നുവിടും.നമീബിയയില്‍നിന്നു പ്രത്യേക വിമാനത്തിലാണു ചീറ്റകളെ കൊണ്ടുവന്നത്. നമീബിയയില്‍നിന്ന് ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 8.30നു പുറപ്പെട്ട വിമാനം ഇന്നു രാവിലെ ഗ്വാളിയറിലെത്തി. വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററില്‍ ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലെത്തിക്കും